ന്യൂസിലൻഡ് വനിതാ ടീം പരിശീലകൻ ആൻഡ്രിയസ് ഹെരഫ് സ്ഥാനമൊഴിഞ്ഞു. 13ൽ അധികം താരങ്ങൾ കോച്ചിന് കീഴിൽ കളിക്കുല്ല എന്ന് പറഞ്ഞതോടെ ഹെരഫ് പരിശീലക സ്ഥാനം വിട്ടത്. നേരത്തെ തരങ്ങൾ പരിശീലകനെതിരെ ഫുട്ബോൾ അസോസിയേഷന് പരാതി നൽകിയിരുന്നു. ട്രെയിനിങ്ങിനിടെ ഉപദ്രവിക്കുന്നതും ട്രെയിനിങ് മുറകൾ ക്രൂരമായതും ആയിരുന്നു ഹെരഫിനെതിരെ ഉയർന്ന പരാതി.
2017 ഏപ്രിലിൽ ആയിരുന്നു ഹെരഫ് ന്യൂസിലാന്റ് ടീമിന്റെ സഹ പരിശീലകനായത്. ഡിസംബറോടെ മുഖ്യ പരിശീലകനുമായി. പക്ഷെ പിന്നീട് താരങ്ങളുമായി തർക്കത്തിൽ ആവുകയായിരുന്നു. ഈ കഴിഞ്ഞ ജൂൺ മുതൽ ഹെരഫ് നിർബന്ധി അവധിയിൽ ആയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial