ഓഷ്യാനിയ യോഗ്യതാ ഫൈനലിൽ ന്യൂ കാലിഡോണിയയെ 3-0 ന് പരാജയപ്പെടുത്തി ന്യൂസിലൻഡ് 2026 ഫിഫ ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു, ടൂർണമെന്റിലെ അവരുടെ മൂന്നാം വരവാകും ഇത്. ക്യാപ്റ്റനും സ്റ്റാർ സ്‌ട്രൈക്കറുമായ ക്രിസ് വുഡിന് ഈ മത്സരത്തിനിടയിൽ പരിക്കേറ്റത് ന്യൂസിലൻഡിന് നിരാശ നൽകും.

ഈ സീസണിൽ 18 പ്രീമിയർ ലീഗ് ഗോളുകളുമായി നോട്ടിംഗ്ഹാം ഫോറസ്റ്റിനായി മികച്ച ഫോമിലായിരുന്ന വുഡിന് ഹിപ് ഇഞ്ച്വറിയാണ് ഏറ്റത്.
61-ാം മിനിറ്റിൽ മൈക്കൽ ബോക്‌സാൽ ആണ് ഡെഡ്‌ലോക്ക് തകർത്തത്. പകരക്കാരനായി കോസ്റ്റ ബാർബറൗസ് ലീഡ് ഇരട്ടിയാക്കി, എലി ജസ്റ്റ് പിന്നീട് മൂന്നാം ഗോക്ക് നേടി വിജയം ഉറപ്പിച്ചു.
മ്ലോകകപ്പ് ടീമുകളുടെ എണ്ണം 48 ആയി വർദ്ധിച്ചതിന്റെ ഗുണം നേടിയ ന്യൂസിലൻഡ്, ആദ്യമായാണ് നേരിട്ടുള്ള പ്രവേശനം നേടുന്നത്.