മെസ്സി ഇറങ്ങിയിട്ടും മാറ്റമില്ല, ഇന്റർ മയാമി തോൽവിയോടെ സീസൺ അവസാനിപ്പിച്ചു

Newsroom

ലയണൽ മെസ്സി ഇറങ്ങിയിട്ടും കാര്യം ഉണ്ടായില്ല. ഇന്റർ മയാമി സീസണിലെ അവസാന മത്സരത്തിലും പരാജയപ്പെട്ടു. ഇന്ന് ഷാർലെറ്റിന്റെ നേരിട്ട ഇന്റർ മയാമി മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലും ഇതേ ടീമിനോട് ആയിരുന്നു പരാജയം. ഇന്ന് മെസ്സി ആദ്യ ഇലവനിൽ തന്നെ ഇറങ്ങി എങ്കിലും സമീപകാലത്തെ ഇന്റർ മയാമിയുടെ മോശം ഫോം അവർ തുടർന്നു.

മെസ്സി 23 10 22 08 25 12 104

13ആം മിനുട്ടിൽ കാൽദെരൊൻ ആണ് ഷാർലറ്റിനായി വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ അവർ പ്ലേ ഓഫിലേക്ക് മുന്നേറി‌. ഇന്റർ മയാമിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്. ലീഗ് ടേബിളിൽ 33 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ഇന്റർ മയാമി 14ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആകെ 15 ടീം മാത്രമെ സോണിൽ ഉള്ളൂ.

ഇനി ഇന്റർ മയാമി ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. അതിനു ശേഷം ഫെബ്രുവരി ആകും അടുത്ത എം എൽ എസ് സീസൺ ആകാൻ. അതുവരെ മെസ്സിയും സംഘവും വെക്കേഷനിൽ ആയിരിക്കും.