Picsart 23 06 27 17 39 19 508

ചെൽസി താരം ലോഫ്റ്റസ് ചീക് ഉടൻ എ.സി മിലാൻ താരമാവും

ചെൽസി മധ്യനിര താരം റൂബൻ ലോഫ്റ്റസ് ചീക് ഉടൻ എ.സി മിലാൻ താരം ആവും. നിലവിൽ താരത്തെ കൈമാറാനുള്ള അവസാനഘട്ട ചർച്ചയിൽ ആണ് ഇരു ക്ലബുകളും. തങ്ങളുടെ ടീം സ്‌ക്വാഡ് കുറയ്ക്കുന്നതിന് ഭാഗമായി ചെൽസി വിൽക്കുന്ന ഏറ്റവും പുതിയതാരമാണ് ഇംഗ്ലീഷ് താരം.

നിലവിൽ 16 മില്യൺ പൗണ്ട് 4 മില്യൺ പൗണ്ട് ആഡ് ഓൺ തുകക്ക് ആണ് താരത്തെ ചെൽസി ഇറ്റാലിയൻ ക്ലബിന് വിൽക്കുക. വളരെ നേരത്തെ തന്നെ ഇംഗ്ലീഷ് താരം മിലാനും ആയി വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. വരുന്ന ദിനങ്ങളിൽ തന്നെ ഈ ഡീൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടും എന്നാണ് നിലവിലെ സൂചന.

Exit mobile version