ഇന്ന് 19ആം സ്ഥാനക്കാരായ വെനീസിയയോട് ഗോൾ രഹിത സമനില വഴങ്ങി നാപോളി. സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് നാപ്പോളി നഷ്ടമാക്കിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും , അൻ്റോണിയോ കോണ്ടെയുടെ ടീമിന് ആതിഥേയർക്കെതിരെ ഒരു ഗോൾ കണ്ടെത്താനായില്ല.

29 മത്സരങ്ങളിൽ നിന്ന് 61 പോയിൻ്റുമായി നാപ്പോളി, ഇൻ്റർ മിലാനുമായി സമനിലയിൽ തുടരുന്നു, മൂന്നാം സ്ഥാനക്കാരായ അറ്റലാൻ്റയേക്കാൾ മൂന്ന് പോയിൻ്റുകൾ മുന്നിലാണ് അവർ ഇപ്പോൾ. ഇന്ന് രാത്രി അറ്റലാന്റയും ഇന്റർ മിലാനും നേർക്കുനേർ വരാനിരിക്കെ പോയിന്റ് നഷ്ടപ്പെടുത്തിയത് നാപോളിക്ക് ക്ഷീണമാകും.
ഡിസംബറിന് ശേഷമുള്ള ആദ്യ ലീഗ് വിജയത്തിനായി ഇപ്പോഴും തിരയുന്ന വെനീസിയ, 20 പോയിൻ്റുമായി 19-ാം സ്ഥാനത്ത് തുടരുന്നു.