നാപോളിയുടെ അത്ഭുത താരം ക്വാര റയൽ മാഡ്രിഡ് ആരാധകൻ എന്ന് ഏജന്റ്

Newsroom

നാപ്പോളിയുടെ യുവ താരമായ ഖ്വിച ക്വാരത്‌സ്‌ഖേലിയക്ക് ആയി യൂറോപ്പിലെവൻ ക്ലബുകൾ രംഗത്ത് ഉള്ളതായാണ് വാർത്തകൾ. താരത്തിനായി റയൽ മാഡ്രിഡ് അടക്കം രംഗത്ത് ഉള്ളതായാണ് റിപ്പോർട്ടുകൾ. 22-കാരന് പുതിയ കരാർ നൽകി ക്ലബിൽ നിർത്താൻ നാപോളി ശ്രമിക്കുന്നുണ്ട്. റയൽ മാഡ്രിഡിലേക്ക് താരം പോകും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ക്വാരയുടെ ഇഷ്ട ക്ലബ് റയൽ മാഡ്രിഡ് ആണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് പറഞ്ഞു.

Picsart 23 03 02 17 57 58 232

“അവന്റെ അച്ഛനും ഞാനും ബാഴ്‌സ ആരാധകരാണ്, എന്നാൽ ക്വാര റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നു. അവനെ ബാഴ്‌സ ഷർട്ടിൽ കണ്ടാൽ ഞാൻ സന്തോഷിക്കും, പക്ഷേ അവൻ മാഡ്രിഡിസ്റ്റയാണ്.” ഏജന്റ് പറഞ്ഞു. ഈ വാക്കുകൾ റയൽ മാഡ്രിഡ് ആരാധകർക്ക് സന്തോഷം നൽകും.

ഈ സീസണിൽ നാപ്പോളിക്ക് ആയി 12 ഗോളുകളും 15 അസിസ്റ്റുകളും നേടിയ ക്വാററ്റ്‌സ്‌ഖേലിയ അപാര ഫോമിൽ ആണുള്ളത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നാപോളി ലീഗിൽ ഒന്നാമത് നിൽക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.