പോർച്ചുഗീസ് താരം നാനി വിരമിക്കൽ പ്രഖ്യാപിച്ചു

Newsroom

പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം നാനി 38-ആം വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകൾക്കും പോർച്ചുഗീസ് ദേശീയ ടീമിനും വേണ്ടി കളിച്ച നാനി ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയർ അവസാനിപ്പിക്കുക ആണെന്ന് പ്രഖ്യാപിച്ചത്.

Picsart 24 12 09 15 19 09 893

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു നാനിയുടെ ഏറ്റവും മികച്ച ദിനങ്ങൾ വന്നത്. 2007 ൽ യുണൈറ്റഡിൽ ചേർന്ന നാനി, അവിടെ സ്ക്വാഡിൻ്റെ അവിഭാജ്യ ഘടകമായി മാറി. എട്ട് സീസണുകളിലായി 230 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ച അദ്ദേഹം 41 ഗോളുകൾ നേടി. നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും ചാമ്പ്യൻസ് ലീഗും നാനി അവിടെ നേടി.

പോർച്ചുഗലിൻ്റെ ടോപ്പ് ഡിവിഷനിൽ തൻ്റെ ജന്മനാടിലെ ക്ലബ് അ എസ്ട്രേല അമോഡോറയ്ക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.

വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന ഡെമിർസ്‌പോർ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ ടീമുകളെ നാനി പ്രതിനിധീകരിച്ചു. അന്താരാഷ്ട്ര വേദിയിൽ, അദ്ദേഹം പോർച്ചുഗലിനായി 112 മത്സരങ്ങൾ നേടി, 24 ഗോളുകൾ നേടി, രാജ്യത്തിൻ്റെ യൂറോ 2016 വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.