2025 ഫെബ്രുവരി 2 ന് മഹിൽപൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഡൽഹി എഫ്‌സിയെ 2-0 ന് തോൽപ്പിച്ച് നംധാരി എഫ്‌സി ഐ-ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഭൂപീന്ദർ സിംഗ് (30’), ക്ലെഡ്‌സൺ കാർവാലോ ഡാസിൽവ (52’) എന്നിവരാണ് നാംധാരിയുടെ ഗോൾ സ്‌കോറർമാർ.
ചർച്ചിൽ ബ്രദേഴ്‌സിനേക്കാൾ രണ്ട് പോയിന്റുകൾ മുന്നിലാണ് നാംധാരി. ചർച്ചിലിന് എന്നാൽ ഒരു വിജയത്തോടെ ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ കഴിയും. ഡൽഹി എഫ്‌സി ഇപ്പോഴും പ്രതിസന്ധിയിലാണ്. 12 മത്സരങ്ങളിൽ നിന്ന് വെറും ഒമ്പത് പോയിന്റുകൾ മാത്രമെ അവർക്ക് ഉള്ളൂ.