മ്യാന്മാറിനെ തോൽപ്പിച്ച് ഇന്ത്യ U17 ഏഷ്യൻ കപ്പ് രണ്ടാം യോഗ്യത റൗണ്ടിലേക്ക് മുന്നേറി

Newsroom

AFC U17 ഏഷ്യാ കപ്പ് ആദ്യ ഘട്ട യോഗ്യത റൗണ്ടിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ഇന്ത്യൻ പെൺകുട്ടികൾ ഇന്ന് മ്യാന്മാറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. 26ആം മിനുട്ടിൽ സുലഞ്ജനയും 33ആം മിനുട്ടിൽ പൂജയും ആണ് ഇന്ത്യക്കായി ഗോൾ നേടിയത്‌. ഈ ലീഡ് ഇന്ത്യ 75ആം മിനുട്ട് വരെ തുടർന്നു. 75ആം മിനുട്ടിൽ യാ മിൻ ഫ്യു മ്യാന്മാറിനായി ഒരു ഗോൾ മടക്കി‌. എങ്കിലും വിജയം ഉറപ്പിക്കാ‌ൻ ഇന്ത്യക്ക് ആയി.

Picsart 23 04 28 22 21 35 429

ആദ്യ മത്സരത്തിൽ ഇന്ത്യ കിർഗിസ്താനെ തോൽപ്പിച്ചിരുന്നു. മ്യാന്മാറും കിർഗിനെ തോൽപ്പിച്ചാണ് ഇന്ത്യയെ നേരിടാൻ എത്തിയത്.