ലോകകപ്പിൽ സ്വപ്ന തുല്യമായ പ്രകടനം നടത്തിയ മൊറോക്കോക്ക് സ്വന്തം രാജ്യത്ത് സ്വപ്ന തുല്യമായ വരവേൽപ്പ്. ഇന്നലെ മൊറോക്കൻ തലസ്ഥാനമായ റബാതിൽ വിമാനം ഇറങ്ങിയ ടീമിനെ പതിനായിര കണക്കിന് ആരാധകർ ചേർന്നാണ് വരവേറ്റത്. മൊറോക്കോ ടീം തലസ്ഥാന നഗരിയിലൂടെ തുറന്ന ബസ്സിൽ പര്യടനം നടത്തി ആരാധകരെ അഭിവാദ്യം ചെയ്തു.
ഈ ലോകകപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സെമി ഫൈനലിൽ എത്താൻ മൊറോക്കോക്ക് ആയിരുന്നു. ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മാറാൻ മൊറോക്കോക്ക് ആയിരുന്നു.സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട മൊറോക്കോ ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയോടും പരാജയപ്പെട്ടിരുന്നു.
എന്നാൽ ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിവരെ അട്ടിമറിക്കാൻ ഖത്തറിൽ മൊറോക്കോക്ക് ആയി. ഇനി വരും ലോകകപ്പുകളിൽ മൊറോക്കോ വലിയ ശക്തിയായി ഉണ്ടാകും എന്ന സൂചന കൂടിയാണ് മൊറോക്കോ ഇത്തവണ നൽകിയത്.