ഇനി മൊറോക്കോ ടീമിലേക്ക് ഇല്ല, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിയെച് പ്രതിഷേധം

മൊറോക്കോ താരം ഹകീം സിയെച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചെൽസി താരം ഹക്കിം സിയെച്ച് 28-ാം വയസ്സിലാണ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൊറോക്കോ ദേശീയ ടീം പരിശീലകൻ വാഹിദുമായുള്ള പ്രശ്നമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ സിയെചിനെ എത്തിച്ചത്. കോച്ച് വാഹിദ് ഹാലിൽഹോഡ്‌സിക്കുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിനെത്തുടർന്ന് 2021 ആഫ്രിക്ക നേഷൻസ് കപ്പിനുള്ള മൊറോക്കോയുടെ അന്തിമ ടീമിൽ നിന്ന് സിയെച്ചിനെ ഒഴിവാക്കിയിരുന്നു.

20220208 222049

“ഞാൻ ദേശീയ ടീമിലേക്ക് മടങ്ങിവരില്ല, അത് എന്റെ അവസാന തീരുമാനമാണ്.” സിയെച് പറഞ്ഞു

“ഞാൻ എന്റെ ക്ലബിൽ എന്തുചെയ്യുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഹലിൽഹോഡ്‌സിക് എടുത്ത തീരുമാനമായിരുന്നു, നിങ്ങൾ അതിനെ മാനിക്കണം. എനിക്ക് കാര്യങ്ങൾ വ്യക്തമാണ്, ഞാൻ ദേശീയ ടീമിലേക്ക് മടങ്ങില്ല” – സിയെച് പറഞ്ഞു

മൊറോക്കൻ ദേശീയ ടീമിനായി 40 തവണ കളിച്ച അദ്ദേഹം പത്ത് ഗോളുകൾ നേടിയിരുന്നു.