മൊറാട്ട അത്ലറ്റിക്കോ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

അൽവാരോ മൊറാറ്റ ഇത്തവണ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും. താരം അത്‌ലറ്റിക്കോ മാഡ്രിഡിൽ ഒരു പുതിയ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2019 ജനുവരി മുതൽ അത്‌ലെറ്റിയ്‌ക്കൊപ്പമുള്ള താരമാണ് മൊറാറ്റ.

Picsart 23 08 07 23 36 55 191

അത്‌ലറ്റിക്കോ മാഡ്രിഡിൽ 2027വരെയുള്ള ഒരു കരാർ ആണ് ഇപ്പോൾ മൊറാറ്റ ഒപ്പുവെച്ചത്. മൊറാട്ടക്കായി ഇറ്റലിയിൽ നിന്ന് നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. റോമയും യുവന്റസും താരത്തിനായി അത്ലറ്റിക്കോയെ സമീപിക്കുകയും ചെയ്തിരുന്നു. മുമ്പ് ലോണിൽ യുവന്റസിൽ മൊറാറ്റ കളിച്ചിട്ടുണ്ട്. ചെൽസിയുടെയും താരമായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിൽ രണ്ടു ഘട്ടങ്ങളിലായി 100ൽ അധികം മത്സരങ്ങൾ മൊറാട്ട കളിച്ചു.

റയൽ മാഡ്രിഡിലൂടെ ആയിരുന്നു മൊറാട്ട തന്റെ സീനിയർ കരിയർ ആരംഭിച്ചത്. സ്പെയിൻ ദേശീയ ടീമിനായി 64 മത്സര‌ങ്ങളും മൊറാട്ട കളിച്ചിട്ടുണ്ട്.