ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട് മോഹൻ ബഗാൻ ആറു ഗോളുകൾ അടിച്ചാണ് വിജയം നേടിയത്. മോഹൻ ബഗാനായി കമിങ്സ് ഇരട്ട ഗോളുകൾ നേടി. പുതിയ സൈനിങ് ആയ ഗ്രെഗ് സ്റ്റുവർട്ടും ഇന്ന് മോഹൻ ബഗാനായി വലകുലുക്കി.

മത്സരത്തിന്റെ നാലാം മിനിട്ടിലും 76ആം മിനുട്ടിലുമായിരുന്നു കമ്മിംഗ്സിന്റെ ഗോളുകൾ. ആൾഡ്രെഡ്, ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് താപ എന്നിവരും ഇന്ന് മോഹൻ ബഗാനായി ഗോൾ നേടി. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ. അബ്ദുൽ സമദ് ഇന്ന് മോഹൻ ബഗാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
ഇതോടെ രണ്ടു മത്സരങ്ങളിൽ ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഒന്നാമത് നിൽക്കുകയാണ് മോഹൻ ബഗാൻ. അവർക്ക് ഗ്രൂപ്പിൽ ബാക്കിയുള്ളത് കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള പോരാട്ടമാണ്. ഈ മത്സരമാകും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കുക