യുവ മലയാളി ഫുട്ബോളർ മുഹമ്മദ് അർഷാഫ് ഇനി ഐ എസ് എല്ലിൽ കളിക്കും. താരത്തെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു. 2027 വരെയുള്ള കരാർ അർഷാഫ് നോർത്ത് ഈസ്റ്റിൽ ഒപ്പുവെച്ചു. മലയാളി താരങ്ങൾ ഇപ്പോൾ തന്നെ മികച്ച പ്രകടനങ്ങൾ നടത്തുന്ന നോർത്ത് ഈസ്റ്റിൽ അർഷാഫും അത്തരത്തിലുള്ള പ്രകടനങ്ങൾ നടത്തും എന്ന് പ്രതീക്ഷിക്കാം.
സന്തോഷ് ട്രോഫിയിലും സൂപ്പർ ലീഗ് കേരളയിലും നടത്തിയ പ്രകടനങ്ങളിലൂടെ ദേശീയ ഫുട്ബോൾ നിരീക്ഷകരുടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അർഷാഫ്. വേങ്ങര സ്വദേശിയാണ്. സൂപ്പർ ലീഗിൽ കാലിക്കറ്റ് എഫ് സിക്ക് ആയി നടത്തിയ പ്രകടനത്തിലൂടെ എമർ ജിംഗ് താരത്തിനുള്ള പുരസ്കാരം നേടിയ താരമാണ് അർഷാഫ്. മുമ്പ് പറപ്പൂർ എഫ് സിക്കായും കളിച്ചിട്ടുണ്ട്.