ഇന്ന് ജിദ്ദയിൽ നടക്കുന്ന റയൽ മാഡ്രിഡിൻ്റെ സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ ലൂക്കാ മോഡ്രിച്ച് കളിക്കില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകളുമായി മികച്ച ഫോമിലുള്ള മോഡ്രിച്ചിൻ്റെ അഭാവം ടീമിന് തിരിച്ചടിയാകും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ മയ്യോർകയെ ആകും റയൽ നേരിടുക.
ഇന്നലെ ബിൽബാവോയെ പരാജയപ്പെടുത്തി ബാഴ്‌സലോണ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചാൽ, ഫൈനൽ മത്സരത്തിൽ എൽ ക്ലാസിക്കോ പോരാട്ടത്തിനായി ആരാധകർക്ക് കാത്തിരിക്കാം. മോഡ്രിച്ചിൻ്റെ അഭാവം മറികടന്ന് കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് റയൽ മാഡ്രിഡിൻ്റെ ഇന്നത്തെ ലക്ഷ്യം.