മോഡ്രിചിനു മുന്നിൽ സൗദി വെച്ചത് ലോകത്തെ തന്നെ ഏറ്റവും വലിയ ഓഫർ!! എന്നിട്ടും റയൽ മതിയെന്ന് തീരുമാനിച്ചു

Newsroom

റയൽ മാഡ്രിഡ് ആണ് പണത്തിനേക്കാൾ പ്രധാനം എന്ന് ആവർത്തിച്ച് ലൂകാ മോഡ്രിച്. മോഡ്രിച് ഒരു വർഷം കൂടെ റയലിൽ കരാർ പുതുക്കിയിട്ടുണ്ട്. മോഡ്രിച് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫർ നിരസിച്ചാണ് റയലിൽ തുടരാൻ തീരുമാനിച്ചത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിചിന് മുന്നിൽ നിന്ന് സൗദിയിൽ നിന്ന് ഉണ്ടായിരുന്ന ഓഫർ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നായിരുന്നു എന്നാണ് ഫബ്രിസിയോ പറയുന്നത്‌.

മോഡ്രിച് 23 05 07 12 55 09 550

റയൽ മാഡ്രിഡിൽ തുടരാനും ഇവിടെ കരിയർ അവസാനിപ്പിക്കാനുമാണ് മോഡ്രിച് ആഗ്രഹിക്കുന്നത്‌. 37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ മാസത്തോടെ അവസാനിക്കേണ്ടതായിരുന്നു. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌.