സൗദി അറേബ്യയിലെ കോടികളുടെ ഓഫർ തള്ളി, മോഡ്രിച് റയൽ മാഡ്രിഡിൽ ഒരു വർഷം കൂടെ

Newsroom

റയൽ മാഡ്രിഡ് കോപ ഡെൽ റേ കിരീടം നേടിയതിനു പിന്നാലെ മോഡ്രിച് റയലിൽ തുടരുമെന്നുള്ള സന്തോഷ വാർത്ത കൂടെ റയൽ ആരാധകരിലേക്ക് എത്തുകയാണ്. റയലും താരവും പുതിയ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു എന്നും താമസിയാതെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

മോഡ്രിച് 23 05 07 12 55 09 550

37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച്ഛ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആയിരുന്നു താരം റയലിൽ തന്നെ തുടരണം എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

നേരത്തെ ക്രൂസും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നില്ല എങ്കിൽ വിരമിക്കാം എന്ന നിലപാടിൽ ആയിരുന്നു.