റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാർ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിന് ഇടത് കാലിന് പരിക്കേറ്റതിനാൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒസാസുനയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫൈനൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ എന്നിവ ഉൾപ്പെടെയുള്ള നിർണായകമായ വരാനിരിക്കുന്ന മത്സരങ്ങൾ ക്രൊയേഷ്യൻ ഇന്റർനാഷണലിന് നഷ്ടമായേക്കാം.
ലാലിഗ കിരീടത്തിൽ നിന്ന് അകലെ ആയ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കിരീട പ്രതീക്ഷയാണ് കോപ ഡ റേയും ചാമ്പ്യൻസ് ലീഗും. മോഡ്രിച്ചിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. 37-കാരനായ മോഡ്രിച് ഈ സീസണിലും ലോസ് ബ്ലാങ്കോസിന്റെ പ്രധാന കളിക്കാരനായി തുടരുകയാണ്.