ഫലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി മുഹമ്മദ് സലാ, ലോക നേതാക്കൾ ഇടപെടണം എന്ന് ലിവർപൂൾ താരം

Newsroom

Picsart 23 04 18 02 22 00 237
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ താരം മുഹമ്മദ് സലാ ഗസ്സയിലെ പ്രതിസന്ധി ഘട്ടത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ന് ഒരു വീഡിയോയിലൂടെയാണ് സലാ പ്രതികരിച്ചത്‌. ഗാസയിലെ ഫലസ്തീനികളെ സഹായിക്കാൻ 31 കാരനായ താരം റെഡ് ക്രസന്റ് ഓർഗനൈസേഷന് വലിയ സംഭാവന കഴിഞ്ഞ ആഴ്ച നൽകിയിരുന്നു. അതിനു പിന്നാലെയാണ് പ്രതികരണവും വന്നത്.

മൊ സലാ

“വളരെയധികം അക്രമവും ഹൃദയം തകർക്കുന്ന ക്രൂരതയും നടന്നു കഴിഞ്ഞു. സമീപ ആഴ്‌ചകളിലെ ആക്രണങ്ങളുടെ വർദ്ധനവ് അസഹനീയമാണ്”

“എല്ലാ ജീവനുകളും പവിത്രമാണ്, സംരക്ഷിക്കപ്പെടണം. കൂട്ടക്കൊലകൾ അവസാനിപ്പിക്കണം. കുടുംബങ്ങൾ ശിഥിലമാകുകയാണ്. ഗാസയിലേക്കുള്ള സഹായം ഉടൻ പുനസ്താപിക്കണം.” സലാ പറഞ്ഞു.

“അവിടെയുള്ള ആളുകൾ ഭയാനകമായ അവസ്ഥയിലാണ്. ഇന്നലെ രാത്രി ആശുപത്രിയിലെ ദൃശ്യങ്ങൾ ഭയാനകമായിരുന്നു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും അടിയന്തിരമായി ആവശ്യമാണ്.” അദ്ദേഹം തുടർന്നു.

“നിരപരാധികളായ മനുഷ്യർ ഇനിയും കൊല്ലപ്പെടുന്നത് തടയാൻ ഒരുമിച്ച് വരാൻ ഞാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്യുന്നു. മനുഷ്യത്വം ജയിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു