മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലിവർപൂളിന്റെ 2-0 വിജയത്തിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ട് മുഹമ്മദ് സലാ തന്റെ അവിശ്വസനീയമായ ഫോം തുടർന്നു. ഇന്നലെ ഗോളും അസിസ്റ്റും നൽകിയതോടെ ഒരു സീസണിൽ 11 ലീഗ് മത്സരങ്ങളിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്ത ലയണൽ മെസ്സിയുടെ റെക്കോർഡിന് ഒപ്പം സലാ എത്തി.

2014/15 സീസണിൽ ആയിരുന്നു മെസ്സി 11 കളിയും ഗോളും അസിസ്റ്റും നൽകിയത്. ഡൊമിനിക് സോബോസ്ലായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഇന്നലെ സലാ ഗോൾ നേടിയത്. ഇത് സീസണിലെ അദ്ദേഹത്തിന്റെ 25-ാമത്തെ ഗോളായിരുന്നു, പ്രീമിയർ ലീഗ് ചരിത്രത്തിൽ രണ്ട് വ്യത്യസ്ത സീസണുകളിലായി 40+ ഗോൾ ഇൻവോൾവ്മെന്റ് നേടുന്ന ആദ്യ കളിക്കാരനായും ഈ ഈജിപ്ഷ്യൻ കളിക്കാരൻ മാറി.
കൂടാതെ, ഗോർഡൻ ഹോഡ്‌സണിനൊപ്പം 241 ഗോളുകളുമായി ലിവർപൂളിന്റെ എക്കാലത്തെയും മികച്ച സ്‌കോറിംഗ് ചാർട്ടുകളിൽ അദ്ദേഹം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.