ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ ഈജിപ്തിന് തിരിച്ചടി. അവരുടെ പ്രധാന താരങ്ങളിൽ ഒരാളായ മുഹമ്മദ് സലായ്ക്ക് പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ ഘാനക്ക് എതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ഇടയിലാണ് സലായ്ക്ക് പരിക്കേറ്റത്.2-2ന് അവസാനിച്ച മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് സലാ പരിക്കേറ്റ് കളം വിട്ടത്.
മൊ സലാ ഇനി ഗ്രൂപ്പിൽ അവസാന മത്സരം കളിക്കാൻ സാധ്യതയില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഈജിപ്ത് ഇപ്പോൾ പരുങ്ങലിലാണ്. അവസാന മത്സരത്തിൽ അവർ കാബി വെർദെയെ തോല്പിക്കേണ്ടി വരും. സലാ ഇനി ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ കളിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല എന്ന് ഈജിപ്ത് പരിശീലകൻ റുയി വിറ്റോറിയ മത്സര ശേഷം പറഞ്ഞു.