അണ്ടർ 17 ടൂർണമെന്റായ അഡ്മിനിസ്ട്രേറ്റസ് ചലഞ്ച് കപ്പ് മിനേർവ പഞ്ചാബ് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാമിയെ തോൽപ്പിച്ചായിരുന്നു മിനേർവയുടെ കിരീട നേട്ടം. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. മിനേർവയ്ക്കായി സനബം നവോബയും, സെറാമും ഗോളുകൾ നേടി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് മിനേർവ പഞ്ചാബ് ഈ കിരീടം നേടുന്നത്.