ചെൽസി, ആഴ്‌സണൽ, ടോട്ടൻഹാം ടീമുകൾക്കായി പ്രീ സീസൺ ടൂർണമെന്റ്

Staff Reporter

അടുത്ത സീസണ് മുന്നോടിയായി ലണ്ടൻ ക്ലബ്ബുകളായ ചെൽസി, ആഴ്‌സണൽ, ടോട്ടൻഹാം ടീമുകൾ മൈൻഡ് സീരീസ് എന്നപേരിൽ പ്രീ സീസൺ ടൂർണമെന്റ് കളിക്കും. ഓഗസ്റ്റ് ആദ്യ വാരത്തിലാവും ടൂർണമെന്റ് നടക്കുക. പ്രീമിയർ ലീഗ് ടീമുകൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ പ്രീ സീസൺ കളിക്കുന്നതിന് നിയന്ത്രണം വന്നതോടെയാണ് ലണ്ടനിലെ മൂന്ന് ടീമുകൾ പ്രീ സീസൺ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്.

മാനസിക ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ വേണ്ടിയാണ് മൈൻഡ് സീരീസ് എന്ന പേരിൽ ടീമുകൾ പ്രീ സീസൺ ടൂർണമെന്റ് കളിക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഓഗസ്റ്റ് 1ന് ചെൽസി ആഴ്‌സണലിനെ നേരിടും. രണ്ടാം മത്സരത്തിൽ ഓഗസ്റ്റ് 4ന് ചെൽസി ടോട്ടൻഹാമിനെയും നേരിടും. മൂന്നാം മത്സരത്തിൽ ടോട്ടൻഹാം ഓഗസ്റ്റ് 8ന് ആഴ്‌സണലിനെയും നേരിടും.