പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മോണ്ടിനെഗ്രോൻ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്ബ് വിടുമെന്നാണ് സൂചന. ഡ്രിൽസിച്ചിൻ്റെ പ്രകടനത്തിൽ മാനേജ്‌മെൻ്റ് അതൃപ്തരാണെന്നും മികച്ച പകരക്കാരെ തേടാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്തും സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിലും ടീം പുറത്തായി. ഈ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് മാനേജ്‌മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.
അടുത്ത സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ടീമിനെ പുനർനിർമ്മിക്കാനും ശക്തിപ്പെടുത്താനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമ്പോൾ ആരാധകർക്ക് തിരക്കിട്ട കുറച്ച് മാസങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ താരങ്ങൾ ക്ലബ്ബ് വിടാനും പുതിയ താരങ്ങൾ എത്താനും സാധ്യതയുണ്ട്.