ഫ്രഞ്ച് ലെഫ്റ്റ്-ബാക്ക് ആയ തിയോ ഹെർണാണ്ടസ് കൊറോണ പോസിറ്റീവ്. ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിന് അവിടെ വെച്ചാണ് കൊറോണ വന്നത് എന്നാണ് കരുതുന്നത്. താരം ഐസൊലേഷനിൽ ആണെന്ന് എസി മിലാൻ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. മിലാന്റെ അടുത്ത മൂന്ന് മത്സരങ്ങൾ എങ്കിലും തിയോ ഹെർണാണ്ടസിന് നഷ്ടമാകും. ഹെയ്യാസ് വെറോണ, പോർട്ടോ, ബൊളോന എന്നിവർക്ക് എതിരെയാണ് മിലാന്റെ അടുത്ത മത്സരങ്ങൾ.