സാൻ സിറോയിൽ നടന്ന ഇറ്റാലിയൻ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്റർ മിലാനും എസി മിലാനും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ഹാഫ് ടൈമിന് തൊട്ടുപിന്നാലെ ടാമി അബ്രഹാം എസി മിലാന് ലീഡ് നൽകി. പിന്നാലെ ഹകൻ കാൽഹനോഗ്ലുവിന്റെ 67-ാം മിനിറ്റിലെ സ്‌ട്രൈക്ക് ഇന്റർ മിലാന് സമനില നൽകി.

ടാമി അബ്രഹാമിന്റെ സീസണിലെ ഒമ്പതാം ഗോളായിരുന്നു ഈ മത്സരത്തിൽ പിറന്നത്. രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ ബൊളോണ എമ്പോളിയെ 3-0ന് തോൽപ്പിച്ചിരുന്നു.