ഡാംസ്ഗാർഡ് ബ്രെന്റ്ഫോർഡിൽ കരാർ പുതുക്കി

Newsroom

Picsart 25 01 23 07 38 07 835

ബ്രെന്റ്ഫോർഡ് മിഡ്ഫീൽഡർ മിക്കൽ ഡാംസ്ഗാർഡ് ക്ലബിൽ പുതിയ കരാർ ഒപ്പുവച്ചു, 23 കാരനായ ഡാനിഷ് ഇന്റർനാഷണൽ തോമസ് ഫ്രാങ്കിന്റെ ടീമിലെ ഒരു പ്രധാന താരമാണ്. ഈ സീസണിൽ താരം ഫോമും വീണ്ടെടുത്തു.

ബ്രെന്റ്ഫോർഡിലെ തന്റെ ആദ്യ രണ്ട് സീസണുകളിൽ താളം കണ്ടെത്താൻ ഡാംസ്ഗാർഡ് പ്രയാസപ്പെട്ടിരുന്നു. 2024/25 സീസണിൽ, ബ്രെന്റ്ഫോർഡിന്റെ 22 ലീഗ് മത്സരങ്ങളിൽ 19 എണ്ണത്തിലും ഡാംസ്ഗാർഡ് സ്റ്റാർട്ട് ചെയ്തു. ബോൺമൗത്തിനും ആസ്റ്റൺ വില്ലയ്ക്കുമെതിരെ നിർണായക ഗോളുകളും നേടി.