ഇന്റർ മിയാമിയുടെ അടുത്ത മത്സരവും മെസ്സിക്ക് നഷ്ട്മാകും

Newsroom

ഇന്റർ മിയാമിയുടെ ചിക്കാഗോ ഫയറിനെതിരായ അടുത്ത മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റിക്കെതിരെ ശനിയാഴ്ച നടന്ന ഇന്റർ മിയാമിയുടെ 1-1 സമനിലയിൽ മെസ്സി ഉണ്ടായിരുന്നില്ല. ബുധനാഴ്ച ആണ് ചിക്കാഗോ ഫയറിനെതിരെ ഉള്ള മത്സര. പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് നിർണായകമായ മത്സരത്തിൽ മെസ്സി കളിക്കാത്തത് മയാമിക്ക് വലിയ തിരിച്ചടി ആകും.

ലയണൽ മെസ്സി

അടുത്ത ശനിയാഴ്ച സിൻസിനാറ്റിക്കെതിരെ കളിക്കുക ആണ് ഇപ്പോൾ മെസ്സിയുടെ ലക്ഷ്യം. മസി ഇഞ്ച്വറി കാരണം കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്ക് മുതൽ മെസ്സി പുറത്താണ്. പുതിയ ഇന്റർനാഷണൽ ബ്രേക്കിന് മുമ്പുള്ള അവസാനത്തെ കളിയായിരിക്കും സിൻസിനാറ്റിക്കെതിരായ മത്സരം.

അർജന്റീന ഒക്ടോബർ 12ന് പരാഗ്വേയ്‌ക്കെതിരെയും ഒക്ടോബർ 17ന് പെറുവിനെതിരെയും ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നുണ്ട്. ആ മത്സരത്ത മെസ്സി അർജന്റീനക്ക് ഒപ്പം ഉണ്ടാകും.