ഉറപ്പായി!! മെസ്സിയും അർജന്റീനയും ഒക്ടോബറിൽ കേരളത്തിൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും 2025 ഒക്ടോബറിൽ കേരളത്തിൽ എത്തും എന്ന് ഉറപ്പായി. 2011 ൽ കൊൽക്കത്തയിൽ ആദ്യമായി കളിച്ചതിന് 14 വർഷങ്ങൾക്ക് ശേഷമാണ് മെസ്സി ഇന്ത്യയിലേക്ക് വരുന്നത്. കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള അർജന്റീനയുടെ പദ്ധതി കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മെസ്സി

ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) ഔദ്യോഗിക പങ്കാളിയായ എച്ച്എസ്ബിസി ഈ മത്സരം സ്ഥിരീകരിച്ചു.

നിലവിലെ ലോക ചാമ്പ്യന്മാരുടെ പോരാട്ടം കാണാനുള്ള അപൂർവ അവസരത്തിനായി ഇന്ത്യയിലെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തീയതിയും എതിരാളികൾ ആരായിരിക്കും എന്നതും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.