ലയണൽ മെസ്സി 2025ലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ തന്റെ ആദ്യ ഗോൾ നേടി. ഇന്ന് സൗഹൃദ മത്സരത്തിൽ ക്ലബ് അമേരിക്കയെ നേരിട്ട ഇന്റർ മയാമി പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. നിശ്ചിത സമയത്ത് കളി 2-2 എന്ന സമനിലയിൽ ആയിരുന്നു. തുടർന്ന് നടന്ന പെനാൽറ്റിയിൽ മയാമി 3-2ന് ജയിച്ചു. ഹെൻറി മാർട്ടിനിലൂടെ 31ആം മിനുറ്റിൽ ക്ലബ് അമേരിക്ക ആണ് ലീഡ് എടുത്തത്.
പിന്നാലെ 34ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഒരു ഹെഡറിലൂടെ മെസ്സി ഇന്റർ മയാമിയെ മെസ്സി മുന്നിൽ എത്തി. രണ്ടാം പകുതിയിൽ റെയെസിലൂടെ വീണ്ടും ക്ലബ് അമേരിക്ക ലീഡ് എടുത്തു.
മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ തോമസ് ആല്വസിലൂടെ ഇന്റർ മയാമി സമനില കണ്ടെത്തി. ലയണൽ മെസ്സി 66 മിനുറ്റോളം മാത്രമെ കളിച്ചുള്ളൂ.