ലയണൽ മെസ്സിയുടെ ഫിഫ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആയി CONMEBOL (സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ) 35കാരനായ മെസ്സിയുടെ പ്രതിമ ഇന്നലെ അനാച്ഛാദനം ചെയ്തു. മെസ്സിയുടെ സാന്നിദ്ധ്യവും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. CONMEBOL മ്യൂസിയത്തിൽ ഇതിഹാസ താരങ്ങളായ പെലെയ്ക്കും ഡീഗോ മറഡോണയ്ക്കും ഒപ്പം മെസ്സിയുടെ പ്രതിമ വെക്കും.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് നേടാൻ അർജന്റീനയെ മെസ്സി സഹായിച്ചിരുന്നു. ഈ കിരീടവും പിടിച്ചി നിൽക്കുന്ന പ്രതിമയാണ് മ്യൂസിയത്തിൽ വരുന്നത്. ലോക കിരീടം നേടിയ അർജന്റീനക്കും തനിക്കും ഒരുപാട് സ്നേഹമാണ് ലഭിക്കുന്നത് എന്ന് മെസ്സി ചടങ്ങിൽ പറഞ്ഞു. ഒരു ദക്ഷിണ അമേരിക്കൻ ടീം വീണ്ടും ലോകകപ്പ് നേടാനുള്ള സമയമായിരുന്നു ഇത് എന്നും ഈ ലോകകപ്പ് നേട്ടം തന്റെ ഏറ്റവും വലിയ നേട്ടമാണെന്നും മെസ്സി പറഞ്ഞു.