“ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം”

Newsroom

ലയണൽ മെസ്സി ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച താരമാണ് എന്ന് അർജന്റീന ദേശീയ ടീം പരിശീലകൻ സ്കലോണി. മെസ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചാൽ മെസ്സിയുടെ ഫുട്ബോൾ കാണാൻ കഴിയാത്തതിൽ ലോകം മുഴുവൻ സങ്കടപ്പെടും എന്നും അർജന്റീനൻ പരിശീലകൻ പറഞ്ഞു‌. മെസ്സിയും ലൗട്ടാരോ മാർട്ടിനെസും ഒരുമിച്ചു കളിച്ചാൽ അത് അർജന്റീനയ്ക്ക് വലിയ ഗുണം നൽകും എന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയും ലൗട്ടാരോയും കുറച്ച് അധികം കാലം ഒരുമിച്ച് അർജന്റീനയ്ക്കായി കളിക്കണം എന്നാണ് തന്റെ ആഗ്രഹം. സ്കലോണി പറഞ്ഞു. മാർട്ടിനെസിന് ലൂയിസ് സുവാരസിന്റെ അതേ ശൈലി ആണെന്ന് അദ്ദേഹം പറഞ്ഞു. മാർട്ടിനെസിനെ സ്വന്തമാക്കാൻ ലോകത്തിലെ ഏതു ക്ലബും ആഗ്രഹിച്ചു പോകും എന്നും സ്കലോണി പറയുന്നു‌‌