സൗദി യാത്രക്ക് ക്ഷമ ചോദിച്ച് ലയണൽ മെസ്സി

Newsroom

സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ നിലവിൽ പാരീസ് സെന്റ് ജെർമെയ്ൻ സസ്‌പെൻഡ് ചെയ്തിരിക്കുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്ന് ഔദ്യോഗിക പ്രതികരണവുമായി എത്തി. ക്ലബ്ബിനോടും അനുയായികളോടും താൻ ക്ഷമാപണം നടത്തുന്നു എന്ന് മെസ്സി ഒരു വീഡിയോയിലൂടെ പറഞ്ഞു.

മെസ്സി

“അന്ന് അവധി ആണെന്ന് ഞാൻ കരുതി. അതാണ് ഞാൻ ഈ ട്രിപ്പ് സംഘടിപ്പിക്കാൻ കാരണം, എനിക്ക് അത് റദ്ദാക്കാൻ കഴിഞ്ഞില്ല. ഈ സംഭവത്തിൽ എന്റെ ടീമംഗങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, ക്ലബ്ബ് തനിക്ക് എതിരെ എടുക്കുന്ന തീരുമാനത്തിൽനായി ഞാൻ കാത്തിരിക്കുകയാണ്.” മെസ്സി പറഞ്ഞു.

ഇപ്പോൾ രണ്ട് ആഴ്ചത്തെ വിലക്ക് നേരിടുകയാണ്‌ മെസ്സി. കഴിഞ്ഞ ദിവസം മെസ്സിക്ക് എതിരെ ആരാധകരുടെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.