പി എസ് ജിയെ രൂക്ഷമായി വിമർശിച്ച് മുൻ ജർമ്മൻ ക്യാപ്റ്റൻ ഫിലിപ്പ് ലാം. എത്ര സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും പി എസ് ജി ഒരു നല്ല ടീമല്ല എന്ന് ലാം പറഞ്ഞു. പിഎസ്ജി ഒരു ടീമല്ല. കൈലിയൻ എംബാപ്പെ ഒരു ലോകോത്തര കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകൾ പി എസ് ജി ടീമുമായി ഇണങ്ങുന്നതാക്കി മാറ്റാൻ അദ്ദേഹത്തിനോ ടീമിനോ ആകുന്നില്ല.
മ്യൂണിക്കിൽ, ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബപ്പെ പന്ത് തന്റെ കാലിലെത്താൻ കാത്തിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പാരീസിൽ എംബാപ്പെയുടെ കരിയർ എങ്ങനെ മെച്ചപ്പെടും എന്ന് തനിക്ക് അറിയില്ല എന്ന് ലാം പറഞ്ഞു.
മൂന്ന് മാസം മുമ്പ് ലോകകപ്പ് ഫൈനലിൽ ലോകത്തെ ഇളക്കിമറിച്ച രണ്ട് താരങ്ങൾ പിഎസ്ജിക്കുണ്ട്. മെസ്സിയും എംബാപ്പെയും ഒപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ താരം നെയ്മറും. കൂടാതെ റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റനും നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാവുമായ റാമോസും. കൂടാതെ നിലവിലുള്ള രണ്ട് യൂറോപ്യൻ ചാമ്പ്യന്മാരും ടീമിൽ ഉണ്ട്. എന്നിട്ടും ബയേണെതിരായ രണ്ട് പാദങ്ങളിലും ഒന്നും ചെയ്യാൻ പി എസ് ജിക്ക് ആയില്ല. ലാം പറഞ്ഞു.