മെസ്സി പ്രീമിയർ ലീഗിന് അടുത്തേക്ക് വരേണ്ട എന്ന് റൊബേർട്സൺ

- Advertisement -

മെസ്സി പ്രീമിയർ ലീഗിന്റെ ഭാഗത്തേക്ക് വരേണ്ട എന്നാണ് തന്റെ ആഗ്രഹം എന്ന് ലിവർപൂൾ ഫുൾബാക്ക് ആൻഡി റൊബേർട്സൺ. മെസ്സി അസാധ്യ ടാലന്റ് ആണ്. അദ്ദേഹം പ്രീമിയർ ലീഗിൽ തങ്ങളുടെ വൈരികളുടെ ടീമിൽ എത്തിയാൽ അത് ലിവർപൂളിന് വലിയ ക്ഷീണമാകും. അതുകൊണ്ട് തന്നെ മെസ്സി പ്രീമിയർ ലീഗിന് അടുത്തൊന്നും വരാൻ പാടില്ല. റൊബേർട്സൺ പറഞ്ഞു. ബാഴ്സലോണ വിടാം ശ്രമിക്കുന്ന മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുമെന്ന് അഭ്യൂഹമുണ്ട്.

മെസ്സി ലിവർപൂളിൽ വരില്ല എന്ന് ഉറപ്പാണ്. അപ്പോൾ പ്രീമിയർ ലീഗിലേക്ക് വരുന്നത് ലിവർപൂളിന്റെ വൈരികളിൽ ഒന്നിലായിരിക്കും. മെസ്സി ഇവിടെ എത്തിയാലും ഒരേ നിലവാരത്തിൽ തന്നെ ആകും കളിക്കുക. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ആണ് മെസ്സി. അതുകൊണ്ട് തന്നെ മെസ്സി ബാഴ്സലോണയിൽ തന്നെ നിൽക്കട്ടെ എന്നാണ് തന്റെ ആഗ്രഹം എന്നും റൊബേർട്സൺ പറഞ്ഞു. മെസ്സിക്ക് എതിരെ കളിച്ച രണ്ട് മത്സരങ്ങളാണ് താൻ കളിച്ചതിൽ ഏറ്റവും വിഷമം ഉള്ള രണ്ട് മത്സരങ്ങൾ എന്നും റൊബേർട്സൺ പറഞ്ഞു.

Advertisement