പരാഗ്വേക്ക് എതിരെ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകില്ല

Newsroom

പരാഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി കളിക്കുന്നത് സംശയമാണ് എന്ന് പരിശീലകൻ ലയണൽ സ്‌കലോണി. നാളെ പുലർച്ചെ ആണ് അർജന്റീന പരാഗ്വേ പോരാട്ടം നടക്കുന്നത്‌. ഒരു മാസം മുമ്പുണ്ടായ മസിൽ ഇഞ്ച്വറിയിൽ നിന്ന് മെസ്സി ഇപ്പോഴും പൂർണ്ണമായി ഫിറ്റ്നസിലേക്ക് വന്നിട്ടില്ല. ഇന്റർ മയാമിയുടെ അവസാന മത്സരത്തിൽ സബ്ബായി ഇറങ്ങി മെസ്സി കളത്തിലേക്ക് തിരിച്ചെത്തി എങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ ഇപ്പോഴും ആശങ്കയുണ്ട്.

മെസ്സി 23 10 12 09 12 27 970

പരാഗ്വേക്ക് എതിരാറ്റ മത്സരത്തിന് മുന്നോടിയായി 36കാരനായ ഫോർവേഡ് പരിശീലനം നടത്തി എന്ന് സ്‌കലോനി പറഞ്ഞു.”അവനെ സംബന്ധിച്ചിടത്തോളം, ഒരു പരിശീലന സെഷൻ കൂടി പ്രധാനമാണ്, അവൻ കളിക്കണോ വേണ്ടയോ എന്ന് അതിനു ശേഷം സംസാരിക്കും” സ്‌കലോനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെസ്സി നാളെ സബ്ബായി കളിക്കാൻ ഇറങ്ങും എന്നും ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്നുമാണ് സൂചനകൾ. ഈ മത്സരം കഴിഞ്ഞ് ഒക്ടോബർ 17 ന് ലിമയിൽ വെച്ച് പെറുവിനെയും അർജന്റീന നേരിടും.