തുടർച്ചയായ ആറാം മത്സരത്തിലും വിജയം ഇല്ലാതെ ഇന്റർ മയാമി

Newsroom

ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമി അവരുടെ വിജയമില്ലാത്ത യാത്ര തുടരുന്നു. ഇന്ന് ഷാർലൊറ്റിനെ നേരിട്ട മയാമി 2-2ന്റെ സമനില വഴങ്ങി. ഇത് തുടർച്ചയായ ആറാം മത്സരത്തിലാണ് ഇന്റർ മയാമിക്ക് വിജയിക്കാൻ ആവാതെ കളി അവസാനിപ്പിക്കേണ്ടി വരുന്നത്. കോപെറ്റിന്റെ ഗോളിലൂടെ 45ആം മിനുട്ടിൽ സന്ദർശകർ ആണ് ലീഡ് എടുത്തത്. നിമിഷ നേരം കൊണ്ട് സ്റ്റെഫനലിയിലൂടെ മയാമി സമനില കണ്ടു.

ഇന്റർ മയാമി 23 10 19 10 34 53 250

രണ്ടാം പകുതിയുടെ തുടക്കത്തിൽ കാൽഡറനിലൂടെ ഷാർലറ്റ് വീണ്ടും ലീഡ് എടുത്തു. 84ആം മിനുട്ടിൽ റോബിൻസന്റെ ഗോൾ മയാമിക്ക് സമനില നൽകി എങ്കിലും വിജയത്തിൽ എത്താൻ ആയില്ല. അർജന്റീനക്ക് ഒപ്പം ഇന്നലെ പെറുവിനെ നേരിട്ട ലയണൽ മെസ്സി ഇന്ന് മയാമിയുടെ മത്സരം കാണാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇനി മയാമിക്ക് ഈ സീസൺ ലീഗിൽ ഒരു മത്സരം കൂടിയെ ബാക്കിയുള്ളൂ. അവരുടെ പ്ലേ ഓഫ് സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു.