ഇന്റർ മയായിയുടെ സീസണിലെ ആദ്യ മത്സരത്തിൽ ടീമിന്റെ രക്ഷകനായി ലയണൽ മെസ്സി. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ആദ്യ പാദത്തിൽ ഇന്റർ മയാമി ഇന്ന് സ്പോർടിംഗ് കൻസാസ് സിറ്റിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മയാമിയുടെ വിജയം. ഈ ഗോൾ മെസ്സി തന്നെയാണ് നേടിയത്.

മൈനസ് 11 ഡിഗ്രീ വരെ പോയ വിഷമകരമായ കാലാവസ്ഥയിൽ കളിച്ചാണ് ഇന്റർ മയാമി ജയിച്ചത്. മത്സരത്തിന്റെ 56ആം മിനുറ്റിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. ബുസ്കെറ്റ്സിന്റെ ലോങ് ബോൾ നെഞ്ച് കൊണ്ട് നിയന്ത്രിച്ച് തന്റെ വലം കാലു കൊണ്ട് തൊടുത്ത ഷോട്ടിലൂടെ മെസ്സി ഗോൾ കീപ്പറെ കീഴ്പ്പെടുത്തുക ആയിരുന്നു.
ഇനി ഫെബ്രുവരി 23ന് ഇന്ത്യൻ സമയം പുലർച്ചെ ന്യൂയോർക്ക് സിറ്റിക്ക് എതിരെ ആണ് ഇന്റർ മയാമിയുടെ മത്സരം