ഇന്റർ മയാമി സൗദിയിൽ 2 മത്സരങ്ങൾ കളിക്കും, മെസ്സി റൊണാൾഡോ പോരാട്ടം ജനുവരി അവസാനം

Newsroom

റിയാദ് സീസൺ കപ്പിൽ പങ്കെടുക്കുമെന്ന് മെസ്സിയുടെ ക്ലബായ ഇന്റർ മിയാമി തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഇന്റർ മിയാമി ജനുവരി 29-ന് അൽ-ഹിലാലിനെയും ഫെബ്രുവരി 1-ന് റൊണാൾഡോയുടെ ടീമായ അൽ നസറിനെയും നേരിടും.

Ronaldo Messi Riyadh PSG

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മെസ്സിയും റൊണാൾഡോയും 35 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഈ മത്സരങ്ങളിൽ മെസ്സിയുടെ ടീമുകൾ 16 തവണ വിജയിച്ചപ്പോൾ റൊണാൾഡോയുടെ ടീം 10 തവണ വിജയിച്ചു. ഒമ്പത് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. റൊണാൾഡോയുടെ ടീമുകൽക്ക് എതിരെ മെസ്സി 21 ഗോളുകളും 12 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മെസ്സിയുടെ ടീമുകൾക്ക് എതിരെ റൊണാൾഡോ 20 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

ഇന്റർ മിയാമിക്ക് ഈ മത്സരങ്ങൾ കൂടാതെ ജനുവരി 19ന് എൽ സാൽവഡോർ ദേശീയ ടീമിനെതിരെയും ഫെബ്രുവരി 4ന് ഹോങ്കോങ്ങിൽ ഒരു മത്സരവും കളിക്കും.