മെസ്സി ഇല്ല, ഇന്റർ മയാമിക്ക് വിജയവുമില്ല

Newsroom

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും നിരാശ‌. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ അവർ സമനില വഴങ്ങി. ഇന്ന് ന്യൂയോർക്ക് സിറ്റിയെ നേരിട്ട മയാമി 1-1 എന്ന സമനില ആണ് വഴങ്ങിയത്. ഇഞ്ച്വറി ടൈമിൽ നേടിയ ഗോളാണ് മയാമിക്ക് സമനില നൽകിയത്. 77ആം മിനുട്ടിൽ സാന്റിയാഗോ റോഡ്രിഗസ് നേടിയ ഗോൾ ന്യൂയോർക്ക് സിറ്റിയെ മുന്നിൽ എത്തിച്ചു.

മെസ്സി 23 10 01 10 45 13 734

90ആം മിനുട്ടിൽ ടോട്ടോ ആൽവേസിലൂടെ ഇന്റർ മയാമി സമനില നേടി. താരത്തിന്റെ മയാമിക്ക് ആയുള്ള് ആദ്യ ഗോളായിരുന്നു ഇത്. മെസ്സി മാത്രമല്ല ജോർദി ആൽബയും ഇന്ന് കളിച്ചില്ല. മെസ്സി ഇല്ലാതെ ഇറങ്ങിയ അഞ്ചു മത്സരങ്ങൾ ആണ് ഇന്റർ മയാമിക്ക് ജയിക്കാൻ കഴിയാതെ പോയത്‌.

30 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി 13ആം സ്ഥാനത്താണ് മയാമി ഇപ്പോൾ ഉള്ളത്‌. ഇനി നാലു മത്സരങ്ങൾ മാത്രമെ അവർക്ക് ബാക്കിയുള്ളൂ. ആദ്യ 9 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമെ പ്ലേ ഓഫ് കളിക്കാൻ ആകൂ.