കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ എൽഎ എഫ്‌സിയെ 3-1 ന് തോൽപ്പിച്ച് ഇന്റർ മയാമി സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ അവർ 3-2 ൻ്റെ അഗ്രഗേറ്റ് വിജയം സ്വന്തമാക്കി.

9-ാം മിനിറ്റിൽ ആരോൺ ലോങ്ങിൻ്റെ ഗോളിലൂടെ പിന്നിലായെങ്കിലും ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്റർ മയാമി തിരിച്ചുവന്നു. 35-ാം മിനിറ്റിൽ മെസ്സി സമനില ഗോൾ നേടിയതിന് ശേഷം 61-ാം മിനിറ്റിൽ നോഹ അലൻ ആതിഥേയർക്ക് ലീഡ് നൽകി. 84-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി വിജയം ഉറപ്പിച്ചു.