മെസ്സി ഗോളടിച്ചിട്ടും ഇന്റർ മയാമി തോറ്റു

Newsroom

Picsart 24 05 30 10 26 34 565
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ഗോളടിച്ച കളിയിൽ ആദ്യമായി ഇന്റർ മയാമി പരാജയപ്പെട്ടു. ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. ആദ്യ പകിതിയുടെ അവസാനം ലോബ്സാനിദ്സെ നേടിയ ഗോളിൽ ആണ് അറ്റ്ലാന്റ യുണൈറ്റഡ് ലീഡ് എടുത്തത്. 59ആം മിനുട്ടിൽ അദ്ദേഹം തന്നെ ലീഡ് ഇരട്ടിയാക്കി.

മെസ്സി 24 05 30 10 26 45 566

62ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ വന്നത്. ഇത് സ്കോർ 2-1 എന്നാക്കി മയാമിക്ക് പ്രതീക്ഷ നൽകി. 73ആം മിനുട്ടിൽ തിയാരേയുടെ ഗോൾ കൂടെ വന്നതോടെ അറ്റലാന്റ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും 39 പോയിന്റുമായി ഇന്റർ മയാമി ലീഗിൽ ഒന്നാമത് നിൽക്കുക ആണ്. ലോകകപ്പിലെ സൗദി അറേബ്യക്ക് എതിരായ മത്സരത്തിനു ശേഷം ഇതാദ്യമാണ് മെസ്സി ഗോളടിച്ച ഒരു മത്സരത്തിൽ മെസ്സിയുടെ ടീം തോൽക്കുന്നത്.