ഒളിമ്പിയയ്‌ക്കെതിരായ ക്ലബ് സൗഹൃദ മത്സരത്തിൽ ഇന്റർ മയാമി 5-0ന്റെ ആധിപത്യ വിജയം നേടി. മെസ്സി ഗോൾ നേടിക്കൊണ്ട് തിളങ്ങി.
![1000824109](https://fanport.in/wp-content/uploads/2025/02/1000824109-1024x683.jpg)
ലയണൽ മെസ്സി 27-ാം മിനിറ്റിൽ ഗോൾ നേടി കൊണ്ട് മയാമിയുടെ ഗോൾ വേട്ട ആരംഭിച്ചു. 44-ാം മിനിറ്റിൽ റെഡോണ്ടോ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് സമയത്ത് അലൻ സ്കോർ 3-0 ആക്കി ഉയർത്തി.
54-ാം മിനിറ്റിൽ ലൂയിസ് സുവാരസ് നാലാമത്തെ ഗോൾ നേടി. പിറകെ റോബി സെയ്‌ലർ വിജയം പൂർത്തിയാക്കി. ഇനി ശനിയാഴ്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി ഒർലാണ്ടൊ സിറ്റിയെ നേരിടും.