മെസ്സി ഗോൾ അടിച്ചു എങ്കിലും ഇന്റർമയാമിക്ക് സമനില. ഇന്ന് നടന്ന മത്സരത്തിൽ ടൊറന്റോയെ നേരിട്ട ഇൻറർ മയാമി 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഇന്ന് ആദ്യപ കുതിയുടെ ഇഞ്ച്വറി ടൈമിൽ ലയണൽ മെസ്സി ഒരു ഹാഫ് വോളിയിലൂടെയാണ് തൻറെ ഗോൾ കണ്ടെത്തിയത്.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ബെർണഡെസ്ചിയിലൂടെ ആണ് ടൊറന്റോ ഗോൾ നേടിയത്. ഈ ഗോൾ പിറന്ന് മൂന്നു മിനിറ്റുകൾക്കകം ആയിരുന്നു മെസ്സിയുടെ ഗോൾ.
ആറു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഇന്റർ മായാമി ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. മൂന്നു പോയിന്റ് മാത്രമുള്ള ടോറന്റോ പതിനാലാം സ്ഥാനത്താണ്.