ഇന്നത്തെ മത്സരം നഷ്ടമായെങ്കിലും, ബ്രസീലിനെതിരായ 4-1 ന്റെ വിജയത്തിന് ശേഷം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ അഭിമാനം പ്രകടിപ്പിച്ചു. ഞങ്ങൾ പിച്ചിലൂടെയാണ് മറുപടി നൽകുക എന്ന് മെസ്സി ഇൻസ്റ്റയിൽ കുറിച്ചു.

“ഈ ദേശീയ ടീമിം അകത്തും പുറത്തും എവിടെയായാലും. എപ്പോഴും ഫുട്ബോളിലൂടെയാണ് സംസാരിക്കുക. കഴിഞ്ഞ രാത്രി നിങ്ങൾ കളിച്ച മികച്ച മത്സരത്തിനും ഉറുഗ്വേയ്‌ക്കെതിരായ വിജയത്തിനും അഭിനന്ദനങ്ങൾ.” – മെസ്സി തന്റെ സഹതാരങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
ബ്രസീൽ താരങ്ങൾ മത്സരത്തിന് മുമ്പ് നടത്തിയ അഭിപ്രായങ്ങൾ വിവാദമായിരുന്നു. ഇതിനെ കൂടെ പരാമർശിച്ചാണ് മെസ്സിയുടെ പ്രതികരണം.