മെസ്സി സൗദിയിലേക്ക് എന്ന വാർത്തകൾ വ്യാജം!! ആരുമായും കരാർ ഒപ്പുവെച്ചിട്ടില്ല എന്ന് പിതാവ്

Newsroom

ലയണൽ മെസ്സി സൗദി അറേബ്യൻ ക്ലബുമായ അൽ ഹിലാലുമായി കരാർ ധാരണയിൽ എത്തി എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മെസ്സിയുടെ പിതാവ് ജോർഗെ മെസ്സി. ഒരു ക്ലബുമായും ഒരു കാര്യത്തിലും ഞങ്ങൾ ധാരണയിൽ എത്തിയിട്ടില്ല. മെസ്സി അടുത്ത സീസണിൽ എവിടെ കളിക്കും എന്നത് ഈ സീസൺ അവസാനം മാത്രമെ തീരുമാനം ആകൂ എന്ന് ജോർഗെ മെസ്സി പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Picsart 23 01 01 11 41 47 634

ലയണൽ മെസ്സി അൽ ഹിലാലിന്റെ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് ആണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ആയിരുന്നു റിപ്പോർട്ട് ചെയ്തത്‌. ലയണൽ മെസ്സി ഈ സീസൺ അവസാനം പി എസ് ജി വിടാൻ ആണ് അഗ്രഹിക്കുന്നത്. പക്ഷെ സൗദി അറേബ്യൻ ലീഗിൽ നിന്നുള്ള ഓഫർ മെസ്സി ഇതുവരെ പരിഗണിച്ചിട്ടില്ല. അദ്ദേഹം യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. 3500 കോടിയുടെ ഓഫർ ആണ് അൽ ഹിലാൽ മെസ്സിക്കായി സമർപ്പിച്ചത്‌.

മെസ്സി 203411