“മെസ്സി മുന്നിൽ ഉണ്ട്, നാലു കിരീടങ്ങൾ എന്ന മാഞ്ചസ്റ്റർ സിറ്റി സ്വപ്നം നടക്കില്ല”

- Advertisement -

ഈ സീസണിൽ കൊഡ്രാപുൾ നേടാം എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്നം നടക്കില്ല എന്ന് ഫുട്ബോൾ ഇതിഹാസം അലൻ ഷിയറർ. നാലു കിരീടങ്ങൾ നേടി ഇംഗ്ലീഷ് ഫുട്ബോളിൽ പുതിയ ചരിത്രം കുറിക്കുക എന്നതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ ലക്ഷ്യം. പക്ഷെ മെസ്സി എന്നൊരു താരം ഉള്ള കാലത്തോളം അത് നടക്കില്ല എന്ന് ഷിയറർ പറയുന്നു.

എഫ് എ കപ്പും പ്രീമിയർ ലീഗും കൂടെ നേടി മാഞ്ചസ്റ്റർ സിറ്റി മൂന്ന് കിരീടങ്ങളിൽ എത്താം. പക്ഷെ നാലാം കിരീടം നേടാൻ ബാഴ്സലോണയെ മറികടക്കേണ്ടതുണ്ട്. ഏതു മത്സരമായാലും മെസ്സി കളിക്കുന്ന ടീമുണ്ട് എങ്കിൽ അവരാണ് ഫേവറിറ്റ്സ്. ചാമ്പ്യൻസ് ലീഗിലും അതാണവസ്ഥ. ഫൈനലിൽ ബാഴ്സലോണ ആകും സിറ്റിയുടെ എതിരാളികൾ. മെസ്സിയെ മറികടക്കാൻ സിറ്റിക്ക് അവിടെ ആകില്ല എന്നും ഷിയറർ പറഞ്ഞു.

Advertisement