കഴിഞ്ഞ വർഷത്തെ ബാലൻ ഡി ഓർ കരിം ബെൻസീമ പൂർണ്ണമായും അർഹിച്ചിരുന്നു എന്ന് ലയണൽ മെസ്സി. അടുത്ത ആഴ്ച പുതിയ ബാലൻ ഡി ഓർ പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് മെസ്സി ബെൻസീമയെ കുറിച്ച് സംസാരിച്ചത്.

“ബെൻസെമ തന്റെ മികച്ച സീസൺ കാരണവും തന്റെ കരിയറിലെ മുഴുവൻ സമയത്തും കാഴ്ച പ്രകടനം കൊണ്ടും ആ ബാലൻ ഡി ഓർ അർഹിക്കുന്നു. അവൻ ഒരു അത്ഭുത കളിക്കാരനാണ്. ഈ പുരസ്കാരം അവനു ലഭിക്കുന്നത് ഫുട്‌ബോളിന് തന്നെ പ്രധാനമാണ്,” മെസ്സി പറഞ്ഞു. ഈ തവണ മെസ്സി ആണ് ബാലൻ ഡി ഓർ ഫേവററ്റ്.
റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് ആയിരുന്നു 2022ൽ ബെൻസിമ ബാലൻ ഡി ഓർ സ്വന്തമാക്കിയത്. ആ സീസണിൽ 44 ഗോളുകൾ നേടാൻ ബെൻസീമക്ക് ആയിരുന്നു.














