കോപ്പ അമേരിക്കയിലെ വിവാദ പരാമർശങ്ങൾ- മെസ്സിക്ക് വിലക്കും വൻ പിഴയും

na

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്ക സംഘാടകർക്ക് എതിരെ വിവാദ പരാമർശങ്ങൾ നടത്തിയ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് 3 മാസത്തെ വിലക്ക് പ്രഖ്യാപിച്ച് കോപ്പ അമേരിക്ക സംഘാടകരായ CONMEBOL ആണ് വിലക്ക് പ്രഖ്യാപിച്ചത്‌. വിലക്കിന് പുറമെ 50000 ഡോളർ പിഴയും അർജന്റീനൻ ക്യാപ്റ്റൻ നൽകണം.

ഇന്ന് ഓഗസ്റ്റ് 3 മുതലാണ് വിലക്ക് നിലവിൽ വരിക. ഈ 90 ദിവസ കാലയളവിൽ 3 രാജ്യാന്തര മത്സരങ്ങൾ മാത്രമാണ് മെസ്സിക്ക് കളിക്കാൻ ഉള്ളത്. ചിലി, മെക്സിക്കോ, ജർമ്മനി എന്നിവർക്ക് എതിരെയാണ് അർജന്റീനക്ക് സൗഹൃദ മത്സരങ്ങൾ ഉള്ളത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാനാകും എന്നത് അർജന്റീനയ്ക്ക് ആശ്വാസമാകും. എങ്കിലും കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരാട്ടത്തിൽ ചിലിക്ക് എതിരെ ചുവപ്പ് കാർഡ് നേടിയതിനുള്ള 1 മത്സര വിലക്ക് താരത്തിന് നേരിടേണ്ടി വരും.

കോപ്പ മൂന്നാം സ്ഥാന മത്സരത്തിന് ശേഷമാണ് സംഘാടകർക്ക് എതിരെ മെസ്സി അതി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. അഴിമതി ആരോപണവും ബ്രസീലിന് അനുകൂലമായി തീരുമാനം എടുക്കുന്നു എന്നുമാണ് മെസ്സി പറഞ്ഞത്.