“മെസ്സി ആഴ്സണലിന് വേണ്ടി സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു”

Newsroom

ലയണൽ മെസ്സിയുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ താരത്തെ സൈൻ ചെയ്യാൻ ആഴ്സണൽ ശ്രമിച്ചിരുന്നു എന്ന് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സെൻ വെങ്ങർ പറഞ്ഞു. ബാഴ്സലോണയുൽ മെസ്സി, ഫാബ്രിഗസ്, പികെ എന്നിവരൊക്കെ ചെറിയ കുട്ടികൾ ആയിരിക്കെ തന്നെ ഒരുമിച്ചു കളിക്കുന്നുണ്ടായിരുന്നു. അതിൽ ആദ്യ പികെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമക്കി. പിന്നീട് ഫാബ്രിഗസിനെ ആഴ്സണലും.വെങ്ങർ പറയുന്നു.

ഫാബ്രിഗസിനെ സൈൻ ചെയ്യുന്ന സമയത്ത് തങ്ങൾ മെസ്സിയെ സ്വന്തമാക്കാനും ശ്രമിച്ചിരുന്നു. എന്നാൽ മെസ്സി ആ സമയത്ത് തന്നെ തൊടാൻ പറ്റാത്ത താരമായി മാറിയിരുന്നു എന്നും വെങ്ങർ പറയുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും അത്ഭുത താരങ്ങളാണ്. ഏത് സാഹചര്യത്തിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവർ. അവരുടെ കാലം കഴിയുകയാണ്. വെങ്ങർ പറഞ്ഞു. ഇനിയുള്ള തലമുറയിൽ മികച്ച താരങ്ങൾ ഫ്രാൻസിൽ നിന്ന് ഉണ്ടാകാനാണ് സാധ്യത‌. പുതിയ അത്ഭുത താരങ്ങളുടെ മുൻ നിരയിൽ ഉണ്ടാവുക നെയ്മർ ആയിരിക്കും എന്നും വെങ്ങർ പറഞ്ഞു.